ഖത്തറിന്റെ സംരക്ഷിത മേഖലകളിൽ ഇക്കോടൂറിസം അവതരിപ്പിക്കുന്നതിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഇസിസി) പദ്ധതിയിടുന്നു. ഹൈക്കിംഗ്, നടത്തം, സ്പോർട്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും. ഇത് ആളുകൾക്ക് പ്രകൃതിയെ അടുത്തറിയാനും ഉത്തരവാദിത്തത്തോടെ ആസ്വദിക്കാനും അനുവദിക്കുന്നു. സംരക്ഷിത പ്രദേശങ്ങളിലെ ഇക്കോടൂറിസത്തിനായുള്ള വിശദമായ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് എംഇസിസിയിലെ വന്യജീവി വികസന ഡയറക്ടർ യൂസഫ് ഇബ്രാഹിം അൽ ഹമർ പങ്കുവെച്ചു.
അപൂർവ വന്യജീവികൾക്കും സസ്യങ്ങൾക്കും പേരുകേട്ട സംരക്ഷിത മേഖലയായ റാസ് അബ്രൂഖിൽ എംഇസിസി അടുത്തിടെ ഇക്കോടൂറിസം പ്രവർത്തനങ്ങൾ ആരംഭിചിരുന്നു. വർഷങ്ങളായി സന്ദർശകരെ സ്വാഗതം ചെയ്യുന്ന ഖോർ അൽ അദൈദ് മറ്റൊരു ജനപ്രിയ സ്ഥലമാണ്. ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി പരിപാലിക്കുന്ന അൽ റീം, അൽ തഖിര, ഖോർ അൽ അദൈദ് തുടങ്ങിയ നിരവധി പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ ഖത്തറിലുണ്ട്. സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരക്ഷിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ പരിസ്ഥിതിക്കോ വന്യജീവികൾക്കോ ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും MECC പ്രതിജ്ഞാബദ്ധമാണ്.