2025 ഖത്തർ 1812 കിലോമീറ്റർ റേസ് വീകെന്റിന്റെ ഭാഗമായ രണ്ടാമത്തെ ലുസൈൽ ക്ലാസിക്, ആരാധകരെ എൻഡുറൻസ് റേസിംഗിന്റെ സുവർണ്ണ ദിനങ്ങളിലേക്ക് തിരികെ കൊണ്ടുപോകാനൊരുങ്ങുന്നു. 60 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രത്യേക റേസിൽ 1960 കളുടെ അവസാനം മുതൽ 1980 കളുടെ ആരംഭം വരെയുള്ള 30 ക്ലാസിക് കാറുകൾ പങ്കെടുക്കും. പരിചയസമ്പന്നരായ യൂറോപ്യൻ റേസർമാരാണ് ഇവ ഓടിക്കുന്നുത്.
കൂടാതെ ലോല T70, പോർഷെ 911 RSR, ഷെവർലെ കോർവെറ്റ് C3 തുടങ്ങിയ ഐക്കണിക് കാറുകൾ പ്രദർശിപ്പിക്കും. ഫ്രാൻസ്, ജർമ്മനി, യുകെ എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ ഫെരാരി 512 BBLM, പോർഷെ 935 തുടങ്ങിയ കാറുകളിൽ മത്സരിക്കും.
ഇവന്റ് ഷെഡ്യൂൾ: •
- സൗജന്യ പരിശീലനം: ഫെബ്രുവരി 27
- യോഗ്യത മത്സരം: ഫെബ്രുവരി 28
- ഫീച്ചർ റേസ്: ഫെബ്രുവരി 28