പ്രവാസികൾക്കും വിദേശികൾക്കും സൗജന്യമായി അറബി ഭാഷ പഠിക്കാൻ അവസരമൊരുക്കി ഖത്തർ ഔഖാഫ് മന്ത്രാലയം. 'തകലം' (Takalam) എന്ന വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. അറബി ഭാഷ സംസാരിക്കാത്തവർക്ക് എളുപ്പത്തിൽ ഭാഷ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
പ്രത്യേകതകൾ:
- തുടക്കക്കാർക്കും ഇടത്തരം അറിവുള്ളവർക്കും അനുയോജ്യമായ രീതിയിൽ ഏഴ് ലെവലുകളിലായാണ് പാഠ്യപദ്ധതി.
- ഓരോ ലെവലിലും വീഡിയോ ക്ലാസുകളും പരിശീലനങ്ങളും അടങ്ങിയ 20 പാഠങ്ങൾ ഉണ്ടാകും.
- വായന, എഴുത്ത്, സംസാരം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും.
- ക്ലാസുകൾ ഡൗൺലോഡ് ചെയ്ത് ഇന്റർനെറ്റ് ഇല്ലാത്തപ്പോഴും പഠിക്കാം.
രജിസ്റ്റർ ചെയ്യേണ്ട വിധം:
- മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ തകലം ആപ്പിലോ (Takalam App) സൗജന്യ അക്കൗണ്ട് ഉണ്ടാക്കുക.
- 'Takalam' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇമെയിലിൽ ലഭിക്കുന്ന ലിങ്ക് വഴി അക്കൗണ്ട് ആക്റ്റീവ് ആക്കുക.
- നിങ്ങളുടെ നിലവാരം അനുസരിച്ച് ലെവൽ തിരഞ്ഞെടുത്ത് പഠനം തുടങ്ങാം.
ഓൺലൈൻ ക്ലാസുകൾക്ക് പുറമെ നേരിട്ടുള്ള സൗജന്യ ക്ലാസുകളും മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങൾ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്.