ശാസ്ത്രവും ഭാവനയും ഐസ്ക്രീമും ഒത്തുചേരുന്ന ആകർഷകമായ 'ഇന്ററാക്ടീവ് ഐസ്ക്രീം അഡ്വഞ്ചർ' ഷോ മോൾ ഓഫ് ഖത്തറിലെ ഒയാസിസ് സ്റ്റേജിൽ അരങ്ങേറുന്നു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടക്കുന്ന ഈ ലൈവ് ഷോയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. വലിയ കഥാപാത്രങ്ങളും വർണ്ണാഭമായ കാഴ്ചകളും തത്സമയ ശാസ്ത്ര പരീക്ഷണങ്ങളും നിറഞ്ഞ ഈ പരിപാടി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മികച്ചൊരു ദൃശ്യവിരുന്നായിരിക്കും.
വൈകുന്നേരം 4:30, 6:00, 7:30 എന്നിങ്ങനെ ദിവസവും മൂന്ന് ഷോകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഈ ആവേശകരമായ ചടങ്ങിൽ സന്ദർശകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ഐസ്ക്രീം ബ്രാൻഡുകൾ ഏതൊക്കെയെന്ന് തിരഞ്ഞെടുക്കാനും വോട്ട് ചെയ്യാനുമുള്ള അവസരവുമുണ്ട്. കുടുംബത്തോടൊപ്പം എത്തി ആസ്വദിക്കാൻ കഴിയുന്ന ഈ വേറിട്ട പരിപാടി ഖത്തറിലെ ജനങ്ങൾക്ക് പുത്തൻ അനുഭവമായിരിക്കും.