ആഭ്യന്തര മന്ത്രാലയതിന്റെ ലഹരി വേട്ട : 16 കിലോഗ്രാം ഹാഷിഷുമായി വിൽപ്പനക്കാരൻ അറസ്റ്റിൽ

ആഭ്യന്തര മന്ത്രാലയതിന്റെ വലിയൊരു ഓപ്പറേഷനിലൂടെ കഴിഞ്ഞ ദിവസം 16 കിലോഗ്രാം ഹാഷിഷുമായി വിൽപ്പനക്കാരൻ അറസ്റ്റിലായി.ഫെബ്രുവരി 27 വ്യാഴാഴ്‌ച്ചയാണ്‌ ആഭ്യന്തര മന്ത്രാലയം ഈ വാർത്ത സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. മയക്കുമരുന്ന് പിടിച്ചെടുക്കുന്ന പ്രവർത്തനത്തിൻ്റെ ലൈവ് വീഡിയോകളും അവർ പോസ്റ്റ് ചെയ്‌തു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് നടത്തിയ ഓപ്പറേഷനിലാണ് ഇയാളി പിടിയിലായത്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും മന്ത്രാലയം അറിയിച്ചു.

Share:

Recent Posts

Malayalam