HMC’s advice

വേനൽക്കാല അസുഖങ്ങൾ ഒഴിവാക്കാൻ HMC യുടെ നിർദേശങ്ങൾ

As the summer holidays begin and temperatures soar, Hamad Medical Corporation (HMC) has warned families to avoid heat-related illnesses.

മുതിർന്നവരേക്കാൾ വേഗത്തിൽ ശരീരം ചൂടാകുന്നതിനാൽ കുട്ടികൾക്ക് ചൂടിൽ അസുഖം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഹമദ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. തണുപ്പുള്ള സമയങ്ങളിൽ മാത്രം മാതാപിതാക്കൾ പുറത്തെ ആക്ടിവിറ്റീസുകൾ ആസൂത്രണം ചെയ്യുകയോ തണലുള്ളതോ എയർ കണ്ടീഷൻ ചെയ്തതോ ആയ സ്ഥലങ്ങളിൽ നിൽക്കുകയോ ചെയ്യണമെന്ന് അവർ നിർദ്ദേശിക്കുന്നു.

പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ അപകടസാധ്യതയുള്ളവരാണ്, പ്രത്യേകിച്ച് ചൂട് ഏറ്റവും കൂടുതലുള്ള രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിൽ.

ഉയർന്ന ശരീര താപനില, കനത്ത വിയർപ്പ്, ക്ഷീണം, തലവേദന, തലകറക്കം, അധിക ദാഹം എന്നിവ ഉഷ്ണ രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ചികിത്സിച്ചില്ലെങ്കിൽ, ഇവ ഹീറ്റ് സ്ട്രോക്ക് പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും.

സുരക്ഷിതരായിരിക്കാൻ, HMC യുടെ ഉപദേശങ്ങൾ:

  • കുട്ടികളെ ഒരിക്കലും പുറത്ത് ഒറ്റയ്ക്ക് വിടരുത്.
  • ലൈറ്റ് കളറുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
  • ആവിശ്യത്തിന് വെള്ളം കുടിക്കുക.
  • തണലിലോ വീടിനകത്തോ വിശ്രമിക്കുക.
  • ചൂടുള്ള റോഡുകളോ ഇരുണ്ട പ്രതലങ്ങളോ ഒഴിവാക്കുക.
  • അപ്‌ഡേറ്റ് ചെയ്യാൻ കാലാവസ്ഥാ ആപ്പുകൾ ഉപയോഗിക്കുക.
  • ഓരോ 15 മിനിറ്റിലും വാട്ടർ ബ്രേക്കുകൾ എടുക്കുക, പുറത്തുപോകുമ്പോൾ ഓരോ 30 മിനിറ്റിലും വിശ്രമിക്കുക.

കുടുംബങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ വേനൽക്കാലം ആസ്വദിക്കാൻ ഈ ലളിതമായ കാര്യങ്ങൾ സഹായിക്കും.

Share:

Recent Posts

Malayalam