Hamad International

ജനുവരി 5 വരെ അധിക ഇളവുകളും മാർഗനിർദേശങ്ങളും പ്രഖ്യാപിച്ച് ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ജനുവരി 5 വരെ യാത്രക്കാരുടെ വരവിൽ വൻ വർധനവ് പ്രതീക്ഷിച്ച് ഖത്തർ. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി.

ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് വഴി എത്തുന്ന യാത്രക്കാരെ പിന്തുണയ്ക്കുന്നതിനുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങളും വിമാനത്താവളം നൽകിയിട്ടുണ്ട്. ഫ്രാജൈൽ സാധനങ്ങൾ ഹാർഡ് ഷെൽ ബാഗുകളിൽ കേന്ദ്രഭാഗത്ത് വെച്ചാൽ കേടുപാടുകൾ ഒഴിവാക്കാമെന്നും ബാഗേജ് ബെൽറ്റുകളെ കുറിച്ചുള്ള വിവരങ്ങൾക്ക് QR കോഡുകളും ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സിസ്റ്റങ്ങളും ലഭ്യമാണെന്നും വീൽചെയറുകളും ചൈൽഡ് സീറ്റുകളും ബെൽറ്റ് A, B എന്നിവയിൽ വേറിട്ടാണ് എത്തുന്നതെന്നും അധികാരികൾ അറിയിച്ചു.

ബാഗ് ടാഗുകൾ ബാഗേജ് റിക്ലെയിം ചെയ്യുന്നതുവരെ സൂക്ഷിക്കുകയും ബാഗുകൾ പരിശോധിക്കാനും നിർദ്ദേശം നൽകി. തിരക്ക്, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാതിരിക്കാൻ ടർമിനലിന് സമീപം വാഹനങ്ങൾ നിർത്തിയിടുന്നത് തടയാനും കൂടുതൽ സമയം വേണ്ടെങ്കിൽ ഷോർട്ട്-ടേം കാർ പാർക്കിംഗ് സൗകര്യം ഉപയോഗിക്കാനും നിർദ്ദേശിച്ചു.

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam