ഹമദ് വിമാനത്താവളത്തിൽ കുട്ടികൾക്കായി സൗജന്യ സ്റ്റ്രോളർ സർവീസ് ആരംഭിച്ചു

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Hamad International Airport) കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്കായി സൗജന്യ സ്റ്റ്രോളർ (Stroller/തള്ളുവണ്ടി) സർവീസ് ആരംഭിച്ചു. യാത്രക്കാർക്ക് യാതൊരുവിധ മുൻകൂർ ബുക്കിംഗോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ഈ സേവനം പൂർണ്ണമായും സൌജന്യമായി ഉപയോഗിക്കാവുന്നതാണ്. കുട്ടികളുമായി എത്തുന്ന മാതാപിതാക്കളുടെ യാത്ര കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവള അധികൃതർ ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആകെ 300 സ്റ്റ്രോളറുകളാണ് വിമാനത്താവളത്തിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഈ സേവനം ആവശ്യമുള്ള യാത്രക്കാർക്ക് ടെർമിനലിലുടനീളം ഒരുക്കിയിട്ടുള്ള പ്രത്യേക 'സ്റ്റ്രോളർ നെസ്റ്റുകളിൽ' (Stroller Nests) ചെന്ന് ഇവ നേരിട്ട് കൈപ്പറ്റാവുന്നതാണ്. വിമാനത്താവളത്തിലെ കോൺകോഴ്സ് എ, ബി, സി, ഡി, ഇ (Concourse A, B, C, D, E) എന്നീ എല്ലാ പ്രധാന മേഖലകളിലും ഈ സ്റ്റ്രോളർ നെസ്റ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പുതിയ തീരുമാനം.

Share:

Recent Posts

Malayalam