ഹലാൽ ഖത്തർ ഫെസ്റ്റിവൽ കത്താറയിൽ ആരംഭിച്ചു

The 13th edition of the Halal Qatar Festival kicked off in the southern region of കത്താറ (Katara) on Wednesday. Cattle breeders from Qatar, Saudi Arabia, the UAE and Kuwait will participate. The festival is a major event celebrating heritage, traditional culture and livestock breeding.

13 വർഷത്തിലേറെയായി മൃഗങ്ങളുടെ പ്രജനനം മെച്ചപ്പെടുത്തുന്നതിനും കന്നുകാലി കർഷകരെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയായി ഈ പരിപാടി വളർന്നിട്ടുണ്ട്. പരമ്പരാഗത ഭക്ഷണങ്ങൾ, കരകൗശല വസ്തുക്കൾ, മൃഗസംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയുള്ള ഒരു വിപണി, പ്രാദേശിക കുടുംബങ്ങളും ബിസിനസുകളും ചേർന്ന് ഇവിടെ ഒരുക്കിയിട്ടുണ്ട്..

ഏറ്റവും മനോഹരമായ കന്നുകാലികളെ തിരഞ്ഞെടുക്കുന്നതിനുള്ള "മസായൻ" മത്സരം ഉൾപ്പെടെ പുതിയ മത്സരങ്ങളും ലേലങ്ങളും ഈ വർഷം ഫെസ്റ്റിവൽ അവതരിപ്പിക്കും. കുതിര സവാരി, സാംസ്കാരിക പ്രവർത്തനങ്ങൾ, മരുഭൂമി പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കലാ പ്രദർശനം എന്നിവ സന്ദർശകർക്ക് ആസ്വദിക്കാനാകും. ഗൾഫ് പൈതൃകം, കന്നുകാലി ബ്രീഡിങ്, പരമ്പരാഗത മരുഭൂമി ജീവിതം എന്നിവയെക്കുറിച്ചുള്ള ഒരു നേർക്കാഴ്ച നൽകുന്ന ഫെസ്റ്റിവൽ ഫെബ്രുവരി 24 വരെ നീണ്ടുനിൽക്കും.

Share:

Recent Posts

Malayalam