ഗൂഗിളിന്റെ 360° സ്ട്രീറ്റ് വ്യൂയിൽ ഇനി ഖത്തറിലെ പ്രശസ്തമായ സ്ഥലങ്ങളും കാണാം

ഗൂഗിളുമായി ചേർന്ന്, ഖത്തറിന്റെ പ്രശസ്തമായ ലാൻഡ്മാർക്കുകളും സംസ്‌കാരിക പൈതൃകവും ഗൂഗിൾ മാപ്‌സിലെ സ്ട്രീറ്റ് വ്യൂ വഴി ലോകത്തിന് പരിചയപ്പെടുത്തുന്നതിന് കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (CRA) പുതിയ പദ്ധതി ആരംഭിച്ചു. വിദേശികൾക്കും സഞ്ചാരികൾക്കും ഖത്തറിലെ പ്രധാന സ്ഥലങ്ങളെല്ലാം ഇനി ഗൂഗിളിന്റെ 360° സ്ട്രീറ്റ് വ്യൂയിൽ കാണാം.

ഗൂഗിൾ മാപ്‌സിലെ സ്ട്രീറ്റ് വ്യൂ, ലോകമെമ്പാടുമുള്ള 100-ലേറെ രാജ്യങ്ങളിൽ നിന്നുള്ള 220 ബില്യൺ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന സവിശേഷതയാണ്. ഇതുവഴി ഖത്തറിലെ റൂട്ടുകളും പ്രധാന സ്ഥലങ്ങളും എല്ലാം സഞ്ചാരികൾക്ക് എളുപ്പത്തിൽ ദൃശ്യമാകും.

യാത്ര ചെയ്യുമ്പോൾ എവിടെയൊക്കെ പോകണമെന്നും എന്തൊക്കെ ചെയ്യാനാകുമെന്നും അറിയാൻ സ്ട്രീറ്റ് വ്യൂ സഹായിക്കുന്നു. സന്ദർശകർക്ക് ഖത്തറിലെ മ്യൂസിയങ്ങളും സൂഖ് വാഖിഫ്, ദി കോർണിഷ്, അൽ സുബാറ ഫോർട്ട്, ഇൻലാൻഡ് സീയിലെ സാൻഡ് ഡ്യൂൺസ് ക്രൂസിംഗ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് രസകരമായ യാത്രാ അനുഭവങ്ങൾ പ്ലാൻ ചെയ്യുന്നതിന് മുൻപ് വെർച്വൽ ആയി മനസ്സിലാക്കാൻ സ്ട്രീറ്റ് വ്യൂ സഹായിക്കുന്നു.

ഈ ശ്രമങ്ങൾ ഖത്തറിന്റെ സാംസ്കാരിക, ടൂറിസം, ബിസിനസ്സ് രംഗങ്ങൾക്ക് കൂടുതൽ ഉണർവ് നൽകുന്നു

Share:

Recent Posts

Uncategorized

21 സെപ് 2026

സെപ്റ്റംബർ 21, 2026

Malayalam