2026 ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു

ഖത്തറിലെ പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസമേകി ഫെബ്രുവരി മാസത്തേക്കുള്ള പുതിയ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. ജനുവരി മാസത്തെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വിലകളിൽ ഇത്തവണ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം, പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.80 ഖത്തർ റിയാലായിരിക്കും വില. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.85 ഖത്തർ റിയാലുമാണ് വില. പെട്രോളിന് പുറമെ ഡീസൽ വിലയിലും കുറവുണ്ട്; ലിറ്ററിന് 1.90 ഖത്തർ റിയാലാണ് പുതിയ ഡീസൽ നിരക്ക്. ഫെബ്രുവരി 1 മുതൽ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

Share:

Recent Posts

Malayalam