ഫോർമുല 1 ഖത്തർ ഗ്രാന്റ് പ്രി 2026 ടിക്കറ്റുകൾക്ക് 'ഏർലി ബേർഡ്' ഓഫർ പ്രഖ്യാപിച്ചു

മോട്ടോർ സ്പോർട്സ് പ്രേമികൾ കാത്തിരിക്കുന്ന 2026-ലെ ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാന്റ് പ്രി (Formula 1®️ Qatar Airways Qatar Grand Prix 2026) നവംബർ 27 മുതൽ 29 വരെ നടക്കും. ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലെ പ്രശസ്തമായ ഫ്ലഡ്‌ലൈറ്റുകൾക്ക് കീഴിൽ നടക്കുന്ന മത്സരം, 2026 എഫ്‌ഐഎ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിന് തൊട്ടുമുമ്പുള്ള (Penultimate Round) പോരാട്ടമായിരിക്കും.

തങ്ങളുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ റേസ് വാരാന്ത്യം കാണികൾക്ക് അവിസ്മരണീയമായ അനുഭവമാകും സമ്മാനിക്കുക. പുതിയ കാറുകൾ, പരിഷ്കരിച്ച നിയമങ്ങൾ, പുതിയ ടീമുകൾ എന്നിവയോടെ എത്തുന്ന 2026 സീസൺ ചാമ്പ്യൻഷിപ്പിന് പുത്തൻ ഉണർവ് നൽകുമെന്ന് ഉറപ്പാണ്. ആവേശകരമായ മത്സരത്തിന് പുറമെ, ഊർജ്ജസ്വലമായ ഫാൻസോൺ (Fanzone), ലൈവ് മ്യൂസിക്, വിവിധ വിനോദ പരിപാടികൾ എന്നിവയും കാണികൾക്കായി ഒരുക്കുന്നുണ്ട്.

ടിക്കറ്റ് വിൽപ്പനയുടെ ഭാഗമായി സംഘാടകർ 'ഏർലി ബേർഡ്' (Early Bird) ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് 10% കിഴിവ് ലഭിക്കും. ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ ഒഴികെയുള്ള എല്ലാ 3-ദിവസത്തെ ടിക്കറ്റുകൾക്കും ഈ ഇളവ് ബാധകമാണ്. തിരക്ക് ഒഴിവാക്കാനും കിഴിവ് നേടാനും ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്യാവുന്നതാണ്.

Share:

Recent Posts

Malayalam