ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമപാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി വീണ്ടും തുറക്കാൻ അനുമതി നൽകുന്നതുവരെ സർവീസുകൾ പുനരാരംഭിക്കില്ല. 2026 മാർച്ച് 2 തിങ്കളാഴ്ച രാവിലെ എക്സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് വിമാനത്താവള അധികൃതർ ഈ പുതിയ അറിയിപ്പ് പുറത്തുവിട്ടത്.
നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ടിക്കറ്റ് ബുക്ക് ചെയ്ത എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടുക. വിമാനത്താവളത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും വെബ്സൈറ്റിലൂടെയും വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കുക.