ദോഹ മെട്രോ & ലുസൈൽ ട്രാം 2025 ഫെബ്രുവരി 27 ന് 2025 റമദാനിലെ സർവീസ് സമയം പ്രഖ്യാപിച്ചു. റമദാനിന്റെ ആദ്യ ദിവസം മുതൽ, ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് ദോഹ മെട്രോ & ലുസൈൽ ട്രാം സർവീസ് സമയം ക്രമീകരിച്ചത്.
പുതുക്കിയ പ്രവർത്തന സമയം ഇപ്രകാരമായിരിക്കും:
ദോഹ മെട്രോ
- ശനി മുതൽ വ്യാഴം വരെ: രാവിലെ 5:30 മുതൽ പുലർച്ചെ 1:30 വരെ
- വെള്ളി: രാവിലെ 9:30 മുതൽ പുലർച്ചെ 1:30 വരെ
ലുസൈൽ ട്രാം
- ശനി മുതൽ വ്യാഴം വരെ: രാവിലെ 5:30 മുതൽ പുലർച്ചെ 2 വരെ
- വെള്ളി: ഉച്ചയ്ക്ക് 2:30 മുതൽ പുലർച്ചെ 2 വരെ