അൽ ഖലീജിലെ ദോഹ ഒയാസിസിലെ ദോഹ ക്വസ്റ്റിൽ കാൻഡിലാൻഡ് തീമിലുള്ള വിന്റർ ഫെസ്റ്റിവൽ 2026 ജനുവരി 10 വരെ. റൈഡുകളിലേക്കും ആകർഷണങ്ങളിലേക്കും പ്രവേശനം നൽകുന്ന വർണ്ണാഭമായ അവധിക്കാല അനുഭവം ഈ പരിപാടി വാഗ്ദാനം ചെയ്യുന്നു. മുതിർന്നവർക്ക് 235 റിയാലും 4 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് 160 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനിലും ടിക്കറ്റ് കൗണ്ടറുകളിലും ടിക്കറ്റ് ലഭ്യമാണ്.
ജിഞ്ചർബ്രെഡ് ഹൗസ് ഡെക്കറേഷനിംഗ്, സ്നോഗ്ലോബ് നിർമ്മാണം, ആർട്ട് വർക്ക്ഷോപ്പുകൾ, കഥാപാത്ര സംഗമങ്ങൾ എന്നിവ പോലുള്ള വിന്റർ തീം ആക്ടിവിറ്റീസ് സന്ദർശകർക്ക് ആസ്വദിക്കാം. തിങ്കൾ മുതൽ ബുധൻ വരെ രാവിലെ 8:30 മുതൽ വൈകുന്നേരം 6 വരെയും വ്യാഴം മുതൽ ശനി വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.