ആൽ കോർണിഷ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് അഷ്ഗാൽ

റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി ആൽ കോർണിഷ് സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു.

ഓൾഡ് ദോഹ പോർട്ട് ഇന്റർസെക്ഷനും അൽ ദിവാൻ ഇന്റർചേഞ്ചിനും ഇടയിലുള്ള ഭാഗം ഒക്ടോബർ 9 വ്യാഴാഴ്ച രാത്രി 10 മണി മുതൽ ഒക്ടോബർ 12 ഞായറാഴ്ച പുലർച്ചെ 5 മണി വരെ ഇരു ദിശകളിലേക്കും അടച്ചിടുമെന്ന് അഷ്ഗാൽ അറിയിച്ചു. ഈ കാലയളവിൽ ഡ്രൈവർമാരോട് വേഗത പരിധി പാലിക്കാനും ലഭ്യമായ മറ്റ് റൂട്ടുകൾ ഉപയോഗിക്കാനും നിർദ്ദേശിക്കുന്നു.

Share:

Recent Posts

Malayalam