അൽ തുമാമ സ്റ്റേഡിയം ഇന്റർചേഞ്ച് താൽകാലികമായി അടച്ചിടുന്നു

ഖത്തറിലെ അൽ തുമാമ സ്റ്റേഡിയം ഇന്റർചേഞ്ചിൽ ഈ വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ (മാർച്ച് 20, 21) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. സബാഹ് അൽ അഹമ്മദ് കോറിഡോറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മിസൈദ് റോഡിലേക്ക് പോകുന്ന ഭാഗത്താണ് നിയന്ത്രണം.

അത്യാവശ്യമായ അറ്റകുറ്റപ്പണികൾക്കായി ഈ രണ്ട് ദിവസങ്ങളിലും പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ 8 മണിക്കൂർ വീതമാണ് റോഡ് അടച്ചിടുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഈ നടപടി. ഈ സമയത്ത് ഹമദ് വിമാനത്താവളത്തിൽ നിന്ന് വടക്ക് ഭാഗത്തേക്ക് സബാഹ് അൽ അഹമ്മദ് കോറിഡോർ വഴി പോകുന്ന വാഹനയാത്രികർ ബദൽ റോഡുകളും അടുത്തുള്ള ഇന്റർസെക്ഷനുകളും ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൃത്യമായ ദിശാസൂചനകൾക്കായി ട്രാഫിക് ഡൈവേർഷൻ മാപ്പ് ശ്രദ്ധിക്കാനും യാത്രക്കാർക്ക് നിർദ്ദേശമുണ്ട്.

Share:

Recent Posts

Malayalam