2024 ഓഗസ്റ്റിലെ ഗതാഗത അപകടങ്ങളുടെ എണ്ണം, ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ 3.2% കുറവ് രേഖപ്പെടുത്തി. 583 അപകടങ്ങൾ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ജൂലൈയിൽ അത് 602 കേസുകൾ ആയിരുന്നു.
എന്നാൽ മരണങ്ങളും ഗുരുതര അപകടങ്ങളും ഓഗസ്റ്റിൽ വർദ്ധിച്ചു. 11 മരണങ്ങളും 36 ഗുരുതര അപകടങ്ങളും ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തു. ജൂലൈയിലെ കണക്കനുസരിച്ച് 6 മരണവും 23 ഗുരുതര അപകടങ്ങളുമായിരുന്നു. ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്ത 92% അപകടങ്ങൾ ചെറിയതും, 6% ഗുരുതര അപകടങ്ങളും, 2% മരണം സംഭവിച്ചവയുമായിരുന്നു.
വിവിധ പ്രദേശങ്ങളിലെ അപകടങ്ങൾ
അൽ മമൂറ: 112 അൽ റയ്യാൻ: 101 നോർത്ത്: 92 മദീനത്ത് ഖലീഫ: 81 അൽ തുമാമ: 77 സൗത്ത്: 63 ഇൻഡസ്ട്രിയൽ ഏരിയ: 44
ഗതാഗത നിയമ ലംഘനങ്ങൾ ഓഗസ്റ്റ് 2024-ൽ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം 8.6% കുറവ് രേഖപ്പെടുത്തി. 206,703 ലംഘനങ്ങൾ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തപ്പോൾ, ജൂലൈയിൽ ഇത് 226,219 ആയിരുന്നു. എന്നാൽ, 2023 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 18.4% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ 174,544 ലംഘനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്