Muslim women

മുസ്ലിം സ്ത്രീകളുടെ ഉന്നമനം ലക്‌ഷ്യം ; അൽ മുജാദില സെൻ്ററിലേക്ക് കൂടുതൽ സ്ത്രീകൾ എത്തുന്നു !

മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി 2024 ഫെബ്രുവരിയിൽ ആരംഭിച്ച അൽ മുജാദില സെൻ്റർ ആൻഡ് മോസ്‌ക് ഫോർ വുമൺ സെന്ററിന് വളരെ നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത പ്രോഗ്രാമുകളിലായി ഏകദേശം ഏകദേശം 20,000 സന്ദർശകരാണ് ഇതുവരെ സെന്ററിലേക്ക് എത്തിയത്. മതപരവും വികസനപരവും സാമൂഹികവുമായ പഠന അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ കേന്ദ്രം വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള മുസ്ലിം സ്ത്രീകളെ വളരെയധികം ആകർഷിക്കുന്നു.

മുസ്ലീം സ്ത്രീകളുടെ ഇസ്ലാമിക മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എച്ച് എച്ച് ഷെയ്ഖ മോസ ബിൻത് നാസർ സ്ഥാപിച്ചതാണ് അൽ മുജാദില സെൻ്റർ ആൻഡ് മോസ്‌ക് ഫോർ വുമൺ. സ്ത്രീകൾ സജീവമായി ഇടപെടുകയും അവരുടെ സംഭാവനകളും പങ്കാളിത്തവും ഉറപ്പാക്കുകയും അവരുടെ ശബ്ദം കേൾക്കുകയും ചെയ്യുന്ന ഒരു മുസ്ലീം സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഇസെന്ററിന്റെ ലക്ഷ്യം.

ആധുനിക ഇസ്ലാമിക ചിന്തയെ രൂപപ്പെടുത്തുന്നതിലും പൊതു ചർച്ചകൾക്ക് സംഭാവന നൽകുന്നതിലും സ്ത്രീകളുടെ ആശങ്കകളും കാഴ്ചപ്പാടുകളും കണ്ടെത്തുന്നതിനും സെന്റർ പ്രധാന പങ്കു വഹിക്കുന്നു.

ഖുറാൻ മനസ്സിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫാൾ 2024 പ്രോഗ്രാമുകൾ, സംഘർഷ സമയങ്ങളിലെ മുസ്ലീം സ്ത്രീകളുടെ പങ്ക്, മുഹമ്മദ് നബിയുടെ സീറയെക്കുറിച്ചുള്ള സംവേദനാത്മക ജേണലിംഗ് എന്നിവ വലിയ ജനക്കൂട്ടത്തെ ആകർഷിച്ച പരിപാടികളായിരുന്നു.

ഇസ്‌ലാം, മുസ്‌ലിം സ്ത്രീകൾ, ബന്ധപ്പെട്ട സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങളുള്ള ലൈബ്രറിയും ഈ കേന്ദ്രത്തിലുണ്ട്. ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ഇവിടെ പ്രവേശനമുണ്ട്.

അൽ മുജാദില സെൻ്റർ ഞായർ മുതൽ വ്യാഴം വരെ, രാവിലെ 8 മുതൽ രാത്രി 8 വരെയും, ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും, വെള്ളിയാഴ്ചകളിൽ ജുമാ നമസ്‌കാരത്തിനായി രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും തുറന്ന് പ്രവർത്തിക്കും.

Share:

Recent Posts

Malayalam