ഡിസംബർ 18 മുതൽ 2025 ജനുവരി 18 വരെ റാസ് അബ്രൂക്ക് പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തി
യുനെസ്‌കോ സംരക്ഷിത അൽ-റീം ബയോസ്‌ഫിയർ റിസർവിൻ്റെ അരികിൽ സ്ഥിതി ചെയ്യുന്ന റാസ് അബ്‌റൂക്ക് മരുഭൂമിയുടെ സാഹസികതയും, പ്രകൃതിമനോഹാരിതയും, കലാ വിസ്മയങ്ങളും ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നു.
സന്ദർശകർക്ക് ഹാബിറ്റാസ് റിസോർട്ട്, ദി ഡെസേർട്ട് എസ്കേപ്പ്, ഫിലിം സിറ്റി, വൈൽഡ് ലൈഫ് പാർക്ക്, ഗ്ലാമ്പിംഗ് സോൺ എന്നിവയുൾപ്പെടെയുള്ളവ ആസ്വദിക്കാം. കൂടാതെ എയർ ബലൂൺ റൈഡുകൾ മുതൽ ക്യാമൽ പരേഡുകൾ, ശിൽപശാലകൾ എന്നിവയും ഇവിടുത്തെ ഹൈലൈറ്റുകളിൽ പെടുന്നു.