Qatar International

ഖത്തർ ഇൻ്റർനാഷണൽ ഫാൽക്കൺറി ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും !

ഇന്ന് (ഞായർ) മുതൽ ഖത്തർ ഇൻ്റർനാഷണൽ ഫാൽക്കൺറി ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവലിൻ്റെ (മാർമി 2025) രജിസ്ട്രേഷൻ നടപടികൾ കത്താറ കൾച്ചറൽ വില്ലേജിലെ അൽ-ഗന്നാസ് ഖത്തരി സൊസൈറ്റിയുടെ ആസ്ഥാനത്ത് ആരംഭിക്കും. 16-ാമത്തെ പതിപ്പായ ഫെസ്റ്റിവെലിന്റെ രജിസ്ട്രേഷൻ ഡിസംബർ 26 വരെ തുടരും. രെജിസ്റ്റർ ചെയ്യാനുള്ള സമയം വൈകുന്നേരം 4:00 മുതൽ രാത്രി 8:00 വരെ യാണ്.

2010 നവംബറിൽ യുനെസ്കോ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതിനിധി പട്ടികയിൽ "ഫാൽക്കൺറി" ഉൾപ്പെടുത്തിയതിന് ശേഷം അൽ-ഗന്നാസ് ഖത്തരി സൊസൈറ്റി സംഘടിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ് മാർമി ഇൻ്റർനാഷണൽ ഫെസ്റ്റിവൽ. ഈ പരമ്പരാഗത കായിക വിനോദത്തിൻ്റെ സാംസ്കാരികവും വൈകാരികവുമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന എല്ലാവർക്കുമായി രജിസ്റ്റർ ചെയ്യുകയും എല്ലാ മത്സര വിഭാഗങ്ങൾക്കുമായി നറുക്കെടുപ്പ് നടത്തുകയും ചെയ്ത ശേഷം, യുവാക്കളെ കൂടുതലായി ഉൾപ്പെടുത്താനും വിലപ്പെട്ട സമ്മാനങ്ങൾ നൽകാനും സംഘാടക സമിതി ലക്ഷ്യമിടുന്നു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam