റോഡിൻറെ അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നതിനാൽ 2024 ഡിസംബർ 17 മുതൽ താൽക്കാലികമായി ഒന്നിലധികം റോഡുകളുടെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് പൊതുമരാമത്ത് അതോറിറ്റി. റോഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ബാനി ഹാജർ ഇൻ്റർചേഞ്ച് (Bani Hajer Interchange): 2024 ഡിസംബർ 20 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ 8 മണിക്കൂർ താൽക്കാലികമായി അടച്ചിടും. ഖലീഫ ബൊളിവാർഡിൽ നിന്ന് അൽ ഷഹാമ സ്ട്രീറ്റിലേക്ക് പോകുന്നവർ ന്യൂ അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാലം ഉപയോഗിക്കാനും അൽ ഷാഫി ഇൻ്റർസെക്ഷനിൽ യു-ടേൺ ചെയ്യാനും തുടർന്ന് ബാനി ഹാജർ ഇൻ്റർചേഞ്ച് അണ്ടർപാസ് ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും നിർദ്ദേശിക്കുന്നു.
സബാഹ് അൽ അഹമ്മദ് ഇടനാഴി (Sabah Al Ahmed Corridor): അൽ റയ്യാൻ പാലസ് ഇൻ്റർസെക്ഷനിലേക്ക് പുറപ്പെടുന്ന സർവീസ് പാത 2024 ഡിസംബർ 19 വ്യാഴാഴ്ച അർദ്ധരാത്രി മുതൽ 2024 ഡിസംബർ 29 ഞായറാഴ്ച രാത്രി 10 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. റോഡ് ഉപയോക്താക്കൾക്ക് സമീപത്തുള്ള ഇതര റോഡുകൾ ഉപയോഗിക്കാം.
മുയിതർ ക്ലബ് ഇൻ്റർസെക്ഷൻ (Muaither Club Intersection) : ഡിസംബർ 20 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ, ജംഗ്ഷനിലെ വലത് തിരിയുന്ന പാത ഒഴികെ എല്ലാ വശങ്ങളിലേക്കുമുള്ള റോഡുകൾ അടച്ചിടും. എന്നാൽ. റോഡ് ഉപയോക്താക്കൾക്ക് വലത്തേക്ക് തിരിഞ്ഞ് യു-ടേൺ ചെയ്യാൻ അടുത്ത ജംഗ്ഷനോ റൗണ്ട് എബൗട്ടോ ഉപയോഗിക്കാം.
അൽ വാബ് ഇൻ്റർസെക്ഷൻ (Al Waab Intersection): TSE പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾക്കായി 2024 ഡിസംബർ 17 ചൊവ്വാഴ്ച രാത്രി 10 മണി മുതൽ 2024 ഡിസംബർ 22 ഞായറാഴ്ച രാവിലെ 6 മണി വരെ അടച്ചിടും. റോഡ് ഉപയോക്താക്കൾ നാസർ ബിൻ സലീം അൽ സുവൈദി ഇൻ്റർസെക്ഷനിലേക്കുള്ള വലത് റോഡ് ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.