Doha

ഒഴിവുകാലം ആഘോഷമാക്കാൻ ഖത്തർ തയ്യാറായി : ഡിസംബർ 2024, ദോഹയിലെ പ്രധാന ആകർഷണങ്ങൾ

ഒഴിവുകാലം ആസ്വദിക്കാൻ ഖത്തറിലേക്ക് പോകുന്നോ? ദോഹയിലെ പ്രസിദ്ധമായ ഡെസ്സേർട് സഫാരിയും ബീച്ച് ആക്ടിവിറ്റീസും കൂടാതെ ക്രിസ്മസ് ന്യൂയെർ ആഘോഷമാക്കാൻ കത്തറിലേക്കെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി പരിപാടികളാണ്. അതിൽ ചില പ്രധാന ഇവെന്റുകൾ ഏതെല്ലാമെന്ന് നോക്കാം.

Top things to do in Doha :

1) ഖത്തർ ബലൂൺ ഫെസ്റ്റിവൽ

കല, സംഗീതം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയുടെ കേന്ദ്രമായ കത്താറ കൾച്ചറൽ വില്ലേജിലാണ് ഖത്തർ ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ 2024 നടക്കുക. ഡിസംബർ 12 മുതൽ 21 വരെയാണ് ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ നടക്കുന്നത്.

2) ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2024

ഫുട്ബോൾ പ്രേമികൾക്ക് ആസ്വദിക്കാൻ ഈ ഒഴിവുകാലം ഖത്തറിലേക്ക് പോകാം. ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് 2024 ഖത്തറിൽ പുരോഗമിക്കുകയാണ്. ഡിസംബർ 18 നു ആണ് ഫൈനൽ മത്സരം നടക്കുക.

3) InflataRun 3.0

InflataRUN കുടുംബത്തിന് മുഴുവനും ആസ്വദിക്കാവുന്ന വിനോദമാണ്. ലൈവ് ഡിജെ, നൃത്തം, റോമിംഗ്, സ്റ്റേജ് പെർഫോമൻസുകൾ, ഫോട്ടോ ഓപ്‌സ്, കാർണിവൽ ബൂത്തുകൾ, കൂറ്റൻ മോൺസ്റ്റർ ട്രക്ക് ഇൻഫ്‌ലാറ്റബിൾസ് ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം ദിവസം മുഴുവൻ പാർട്ടിയും ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്‌ലേറ്റബിൾ കോഴ്‌സും ഉള്ള ഇവന്റിൽ ദിവസം മുഴുവൻ ചിലവഴിക്കാനുള്ള വിനോദനകളുണ്ട്.
ഇവൻ്റ് തീയതി: 12 ഡിസംബർ 2024 - 3 ജനുവരി 2025
സ്ഥലം: 900 പാർക്ക്
സമയങ്ങൾ: ശനി മുതൽ ബുധൻ വരെ: 3:00 PM - 11:00 PM, വ്യാഴാഴ്ച: 3:00 PM - 12:00 AM, വെള്ളിയാഴ്ച: 1:30 PM - 12:00 AM
ടിക്കറ്റ് നിരക്ക്: പൊതു പാസ്: QAR 50 (പ്രവേശനം മാത്രം)
InflataPass: QAR 75 (എല്ലാ ഇൻഫ്‌ളേഷൻ ആക്ടിവിറ്റീസും ഉൾപ്പെടുന്നു)
ഫാമിലി പാസ്: QAR 300 (5 പേർക്ക് പ്രവേശനവും ആക്ടിവിറ്റീസും)
സീസൺ പാസ്: QAR 500 (23 ദിവസത്തേക്ക് അൺലിമിറ്റഡ് ആക്‌സസ്!)
InflataVIP: QAR 150 (ഫാസ്റ്റ് ട്രാക്ക് ആക്‌സസ്, 2 കുപ്പി വെള്ളം, വാലറ്റ് പാർക്കിംഗ്!)

4) വേൾഡ് ഓഫ് സെലിബ്രേഷൻ

ഖത്തർ നാഷണൽ ഡേ അനുബന്ധിച്ഛ് മാള് ഓഫ് ഖത്തറിൽ നടക്കുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് വേൾഡ് ഓഫ് സെലിബ്രേഷൻ. ഇന്റർനാഷണൽ പ്രദർശനങ്ങൾ, ഊർജ്ജസ്വലമായ സാംസ്കാരിക പ്രകടനങ്ങൾ, കുടുംബമായി ആസ്വദിക്കാൻ കഴിയുന്ന നിരവധി ആക്ടിവിറ്റീസുകൾ തുടങ്ങി ഒട്ടനവധി പരിപാടികളാണ് മാള് ഓഫ് ഖത്തറിൽ അണിനിരക്കുന്നത്. ഇവൻ്റ് തീയതി ഡിസംബർ 12 - 22, 2024 സമയം : 8:00 PM - 12:00 AM സ്ഥലം: മാൾ ഓഫ് ഖത്തർ

5) അൽ നഖീൽ സോൺ

ടാലെന്റ്റ് ഷോ, മ്യൂസിക് ഫെസ്റ്റിവൽ, ഫുഡ് ട്രക്ക് എന്നിങ്ങനെ വൈകുന്നേരങ്ങൾ ആഘോഷമാക്കാൻ ഒരുങ്ങിക്കഴിഞ്ഞു അൽ നഖീൽ സോൺ. കുടുംബത്തോടൊപ്പം ഒരു ദിനം ചിലവിടാൻ ഏറ്റവും അനുയോജ്യമായ ഇടമാണ് ഡിസംബർ 1 മുതൽ ജനുവരി 31 വരെ അൽ നഖീൽ സോൺ.

6) വിന്റർ ക്യാമ്പ്

കുട്ടികൾക്ക് തങ്ങളുടെ അവധി ദിവസങ്ങൾ ചിലവിടാൻ കഴിയുന്ന വിന്റർ ക്യാമ്പിൽ കരകൗശല വസ്തു നിർമാണ പരിശീലനം, കോഡിങ് പരിശീലനം, കഥ പറച്ചിൽ തുടങ്ങി നിരവധി പരിപാടികളുണ്ട്. ഡിസംബർ 2 മുതൽ 24 വരെ ഖത്തർ നാഷണൽ ലൈബ്രറിയിൽ ആണ് വിന്റർ ക്യാമ്പ് നടക്കുന്നത്.

7) Msheireb പ്ലേ സോണുകൾ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ക്ലൈമ്പിങ് ഫ്രെമുകളും, സ്ലൈഡുകളും, ടണലുകളും തുടങ്ങി നിരവധി പ്ലേ സോണുകളാണ് Msheireb ഇൽ തയ്യാറായിരിക്കുന്നത്. ഡിസംബർ 7 മുതൽ 31 വരെയാണ് പ്ലേയ് സോണുകൾ ഉണ്ടാവുക.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam