പുതിയ തലമുറയിലെ മോട്ടോർസ്പോർട്സ് താരങ്ങളെ കണ്ടെത്താനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനുമായി ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിള്‍ ഫെഡറേഷൻ (QMMF) ഖത്തർ മോട്ടോർസ്പോർട്സ് അക്കാഡമി സ്റ്റാർസ് എന്ന പുതിയ പരിപാടി പ്രഖ്യാപിച്ചു. ഖത്തർ സ്വദേശികളിൽ നിന്നുള്ള മോട്ടോർസ്പോർട്സ് പ്രതിഭകളെ കണ്ടെത്തി മത്സരരംഗത്തേക്കുള്ള അവരുടെ യാത്രയ്ക്ക് പിന്തുണ നൽകുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
പങ്കെടുക്കാനുളള യോഗ്യതകൾ:
- വ്യക്തി ഖത്തർ പൗരനാകണം.
- പ്രായം 15 നും 25 നും ഇടയ്ക്കായിരിക്കണം (15നും 25നും ഉൾപ്പെടെ).
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാം
- മോട്ടോർസ്പോർട്സ് അനുഭവമോ ഡ്രൈവിംഗ് ലൈസൻസോ ആവശ്യമില്ല.
പരീക്ഷണങ്ങൾ 2025 ജനുവരി 17 ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലെ ഖത്തർ മോട്ടോർസ്പോർട്സ് അക്കാഡമിയിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ @qma_lcsc എന്ന ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കാം.
മുൻനിരയിലെത്തുന്നവർക്ക് ലഭിക്കുന്ന അവസരങ്ങൾ:
- MERC ജൂനിയർ കാറ്റഗറിയിലും ഖത്തർ നാഷണൽ ബാജ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാം.
- 18 വയസ്സിന് താഴെയുള്ളവർ: ഖത്തർ മോട്ടോർസ്പോർട്സ് അക്കാഡമിയിൽ പരിശീലന പ്രോഗ്രാമിലേക്ക് പ്രവേശനം.
- ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാകുന്നതുവരെ പരിശീലനം തുടരാം.
- കുറഞ്ഞത് ഒരാൾക്കെങ്കിലും ഖത്തർ നാഷണൽ ടീമിനായി മത്സരിക്കാനുള്ള അവസരം നേടാം
Through this initiative, QMMF aims to provide professional guidance and inspire young talents to pursue successful racing careers. This effort aligns with QMMF’s mission to grow motorsports in Qatar and support the country’s youth in achieving their potential.