events in qatar

ഡിസംബർ 21 വരെയുള്ള ഖത്തറിലെ പ്രധാന പരിപാടികൾ ഏതൊക്കെയാണെന്ന് നോക്കാം!

ശ്രദ്ധേയമായ പരിപാടികളുമായി ഖത്തർ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. ഖത്തറി സംസ്‌കാരത്തിൻ്റെ സമ്പന്നമായ പാരമ്പര്യങ്ങളും വൈവിധ്യവും ഈ പരിപാടികളിലൂടെ ആസ്വദിക്കാം. ഡിസംബർ 7 നു തുടങ്ങി ഡിസംബർ 21 വരെയുള്ള വിവിധ പരിപാടികളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

സൂഖ് വാഖിഫ് ഇൻ്റർനാഷണൽ അറേബ്യൻ ഹോഴ്സ് ഷോ (Souq Waqif International Arabian Horse Show)

സൂഖ് വാഖിഫിലെ ആറാമത്തെ അന്താരാഷ്ട്ര അറേബ്യൻ കുതിര പ്രദർശനം ഡിസംബർ 7 മുതൽ ആരംഭിച്ചു. ഡിസംബർ 13 വരെയാണ് ഷോ നടക്കുന്നത്.

  • തീയതി: ഡിസംബർ 07 - 13, 2024
  • സ്ഥലം: സൂഖ് വാഖിഫ്

ദർബ് അൽ സായിയിലെ ദേശീയ ദിനാഘോഷങ്ങൾ (National Day Celebrations at Darb Al Saai)

ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ ഉം സലാലിലെ ദർബ് അൽ സായിയിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളിൽ എല്ലാവർക്കും പങ്കാളികളാകാം.150,000 ചതുരശ്ര മീറ്റർ സ്ഥലത്ത് 15 പ്രധാന പരിപാടികളും 104 ആവേശകരമായ പ്രവർത്തനങ്ങളുമാണ് നടക്കുന്നത്.

  • തീയതി: ഡിസംബർ 10 - 18, 2024
  • സമയം : 3.00 pm മുതൽ 11.00pm വരെ
  • സ്ഥലം: ദർബ് അൽ സായി
  • പ്രവേശനം: സൗജന്യം

ചൗമെറ്റ് & നേച്ചർ എക്സിബിഷൻ (Chaumet & Nature Exhibition)

ആഭണങ്ങളും വജ്രങ്ങളുമെല്ലാം ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട എക്സിബിഷൻ.1780 മുതൽ ഇന്നുവരെയുള്ള മൈസൺ ചൗമെറ്റിൻ്റെ നൂറിലധികം ആഭരണങ്ങൾ ഇവിടെ പ്രദർശിപ്പിക്കുന്നു.

  • തീയതി: 2024 ഡിസംബർ 19 വരെ
  • സമയം: രാവിലെ 11 മുതൽ രാത്രി 9 വരെ വെള്ളിയാഴ്ചകളിൽ 3.30 മുതൽ രാത്രി 9 വരെ
  • സ്ഥലം: M7, ഗാലറി 3, മഷെരീബ്‌ (Msheireb)ഡൗൺടൗൺ ദോഹ
  • പ്രവേശനം: സൗജന്യം

അൽ-അഖ്സ പരമ്പരയുടെ (Al-Aqsa series) ചരിത്രം

ഡോ. ഒമർ സുലൈമാന്റെ നേതൃത്വത്തിൽ അൽ-അഖ്‌സ പരമ്പരയുടെ ചരിത്ര പാഠങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. ഇസ്‌ലാമിക ചരിത്രം അറിയാനും ഏറ്റവും പുണ്യസ്ഥലങ്ങളുമായി ബന്ധപ്പെടാനും ഇവിടേയ്ക്ക് വരുക.

  • തീയതി: ഡിസംബർ 09, 2024
  • സമയം : 6:45 - 8:00 PM
  • സ്ഥലം: മിനറെറ്റീൻ സെൻ്റർ
  • ആക്സസ്: app.mictribe.com ൽ രജിസ്റ്റർ ചെയ്യുക

വനിതാ ലീഡർഷിപ്പ് റിവൈവൽ സമ്മിറ്റ് (Women's Leadership Revival Summit)

വിമൻസ് ലീഡർഷിപ്പ് റിവൈവൽ ഉച്ചകോടിയിൽ ഇസ്ലാമിക തത്വങ്ങളും ആധുനിക നേതൃത്വ തന്ത്രങ്ങളും സംയോജിപ്പിച്ച് സ്ത്രീകളുടെ വ്യക്തിത്വ വളർച്ചയ്ക് സഹായം നൽകുന്നു. ഈ ഉച്ചകോടി രൂപകൽപന ചെയ്തിരിക്കുന്നത് മുസ്‌ലിം സ്ത്രീകളെ വ്യക്തിപരമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തരാക്കുന്നതിനുമാണ്

  • തീയതി: ഡിസംബർ 12 - 15, 2024
  • സമയം : 08:30 am - 09:30 pm
  • സ്ഥലം: വെലേറോ ഹോട്ടൽ ദോഹ ലുസൈൽ
  • ആക്സസ്: Jbeevents.com.au

എസ്ദാൻ മാൾ അൽ ഗരാഫയിലെ സർക്കസ് ലാൻഡ് (Circus Land at Ezdan Mall Al Gharrafa)

ത്രസിപ്പിക്കുന്ന പ്രകടനങ്ങൾ, ആവേശകരമായ വിനോദ പരിപാടികളും ഉൾക്കൊള്ളുകയും കുടുബത്തിലെ മുഴുവൻ ആളുകൾക്കും അവിസ്മരണീയമായ വിനോദം നൽകുകയും ചെയ്യുന്ന സർക്കസ് ലാൻഡ് ഡിസംബർ 12 മുതൽ ആരംഭിക്കും.

  • തീയതി: ഡിസംബർ 12 - 14, 2024
  • സമയം : 6.00 pm - 9.00 pm
  • സ്ഥലം: അൽ ഗരാഫ
  • പ്രവേശനം: സൗജന്യം

ഖത്തർ ബലൂൺ ഫെസ്റ്റിവൽ 2024 (Qatar Balloon Festival 2024)

കത്താറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 12 മുതൽ ആരംഭിക്കും.

  • തീയതി: ഡിസംബർ 12 - 21, 2024
  • സ്ഥലം: കത്താറ കൾച്ചറൽ വില്ലേജ്

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam