ഖത്തർ നാഷണൽ ഡേ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളുമാണ് ദർബ് അൽ സായിയിൽ ഖത്തർ ദേശീയ ദിനാഘോഷത്തിൽ നടക്കാൻ പോകുന്നത്.
ദർബ് അൽ സായിയിൽ ഈ വർഷം നിരവധി സാംസ്കാരിക, പൈതൃക പരിപാടികൾ നടക്കും. അതിൽ 104 പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന 15 പ്രധാന പരിപാടികൾ ഉണ്ടായിരിക്കും. ഈ പരിപാടികൾ ഖത്തറിലെ സന്ദർശകരെയും പൗരന്മാരെയും താമസക്കാരെയും ഖത്തർ സംസ്കാരത്തെ വിളിച്ചോതുന്ന രസകരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുന്നു
സാംസ്കാരിക മന്ത്രാലയം, സാംസ്കാരിക, കലാ, പൈതൃക, വിദ്യാഭ്യാസ പ്രവർത്തനങ്ങളും പരിപാടികളും ദർബ് അൽ സായിയിലെ പ്രധാന വേദിയിൽ ഒരുക്കിയിട്ടുണ്ട്.
ദർബ് അൽ സായിയിലെ സന്ദർശകരുടെ അനുഭവം മികവുറ്റതാക്കുന്നതിന് പ്രധാന വേദി നിരവധി മന്ത്രാലയങ്ങളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് വിവിധ വിദ്യാഭ്യാസ സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിക്കും, കൂടാതെ വിജയികൾക്ക് നിരവധി പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
ദർബ് അൽ സായ് 2024 വിശദാംശങ്ങൾ:
സ്ഥലം: ദർബ് അൽ സായി, ഉമ്മു സലാൽ മുഹമ്മദ് ഖത്തർ
തീയതി: 10 ഡിസംബർ 2024 - 18 ഡിസംബർ 2024
സമയം: ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ
വില: പ്രവേശനം സൗജന്യമാണ്!