ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (QIA), ഓഡിയുടെ ഭാവിയിലെ ഫാക്ടറി ടീമായ സോബർ ഹോൾഡിംഗ് എജി-യിൽ പ്രധാന ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഈ നിക്ഷേപത്തിലൂടെ ഓഡിയുടെ ഫോർമുല 1 പ്രോജക്റ്റിൽ QIA ദീർഘകാല നിക്ഷേവും പങ്കാളിത്വവും ഉറപ്പാക്കും.
ഫോർമുല 1 പ്രോജക്ടിന് ദീർഘകാല വിജയത്തിന് അടിത്തറയിട്ടുകൊണ്ട് ടീമിന്റെ അടിസ്ഥാന സൗകര്യങ്ങളും വികസനവും മെച്ചപ്പെടുത്താൻ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വൻ മൂലധനസഹായം നൽകും.
QIA-യുടെ ദീർഘകാല വളർച്ചാ സാധ്യതകളുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമാണ് ഈ നീക്കം. ആഗോള വ്യാപന സാധ്യത കൂടുതലുള്ളതും ആരാധകരെ ആകർഷിക്കുന്നതും വാണിജ്യ സാധ്യതകളുള്ളതും വേഗത്തിൽ വളരുന്നതുമായ ഒരു കായിക മേഖലയാണ് ഫോർമുല 1.
2026-ൽ സാങ്കേതിക ചട്ടങ്ങളിൽ മാറ്റം വന്നതോടെ, ഓഡി ഔദ്യോഗികമായി ഫോർമുല 1-ൽ ഫാക്ടറി ടീമായി പ്രവേശിക്കും.
കൂടുതൽ നിലവാരമുയർത്താൻ ന്യൂബർഗ് (Neuburg) ഹിൻവിൽ (Hinwil) എന്നിവിടങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കും. ഈ നിക്ഷേപം, ഓഡിയുടെ ഫോർമുല 1 പ്രോജക്റ്റിന്റെ വിജയത്തിനുള്ള നിർണായകമായ ഒരു പുതിയ കാൽവെയ്പ് ആയിരിക്കും.