2024ലെ ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം ഖത്തർ പ്രധാന ആഗോള ഭരണ സൂചികകളിൽ മേഖലയിലെ ഒന്നാം സ്ഥാനത്തെത്തി. രാഷ്ട്രീയ സ്ഥിരത സൂചികകളിൽ 84.36 ശതമാനവും നിയമവാഴ്ചയിൽ 80.19 ശതമാനവുമായാണ് ഖത്തർ ഒന്നാം സ്‌ഥാനത്തെത്തിയത്‍.
ആഗോള ഗവൺസൻസ് ഇൻഡക്സ് മുന്നോട്ടുകൊണ്ടുപോകുന്നതിന് സംസ്ഥാനത്തിന്റെ കഠിന പരിശ്രമങ്ങളും സ്ഥിരമായ വികസനലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള വിജയകരമായ ഇടപെടലും ആഗോള ഭരണ സൂചികകളിലെ ഖത്തറിന്റെ സ്ഥാനവർധനയ്ക്കുള്ള കാരണമായെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
2023ലെ ലോക ബാങ്ക് കണക്കുകൾ പ്രകാരം:
റഗുലേറ്ററി ക്വാളിറ്റി ഇൻഡക്സ്: 81.13%
ഗവൺമെന്റ് ഇഫക്റ്റീവ്‌നെസ് ഇൻഡക്സ്: 85.85%
പാർട്ടിസിപേഷൻ ആൻഡ് അക്കൗണ്ടബിലിറ്റി ഇൻഡക്സ്:
22.55% എന്ന നിലകളിലാണ് ഖത്തർ സ്കോർ ചെയ്തത്.
ഖത്തർ ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കുന്നതിനുള്ള പ്രതിബദ്ധത അടയാളപ്പെടുത്തുന്നതായി കൗൺസിൽ വിലയിരുത്തി.