ഖത്തറിൽ നാളെ മുതൽ മൂടൽമഞ്ഞ്; ദൂരക്കാഴ്ച കുറയുമെന്ന് മുന്നറിയിപ്പ്

നാളെ, നവംബർ 20 മുതൽ, 2024 നവംബർ 22 വെള്ളിയാഴ്ച വരെ ഖത്തറിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നതിനെ തുടർന്ന് ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ടെന്ന് ഖത്തറിലെ കാലാവസ്ഥാ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി.

മൂടൽമഞ്ഞ് പ്രധാനമായും വൈകുന്നേരവും പുലർച്ചയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ കാലാവസ്ഥയിൽ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്താൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share:

Recent Posts

Malayalam