2030 ലോകകപ്പ് ഒരുക്കങ്ങൾക്ക് പ്രചോദനം നൽകാൻ മൊറോക്കോയുമായി സഹകരണം ഉറപ്പാക്കുമെന്ന് ഖത്തർ !

ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (SC) യിലെ ഉയർന്ന പ്രധിനിധി 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിലെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ മാരക്കേഷിൽ മൊറോക്കോ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ-ആഫ്രിക്ക ബിസിനസ് ഫോറം കൂടിക്കാഴ്ചയുടെ ഭാഗമായി നടന്നതാണ് ഈ യോഗം.

ഖത്തർ മൊറോക്കോ 2024 സാംസ്കാരിക വർഷത്തിന്റെ ഭാഗമായി മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളെ 2030 ഫിഫ ലോകകപ്പിനായി തയ്യാറാക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

SC-യുടെ ടെക്‌നിക്കൽ സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഗണിം അൽ-കുവാരി മേഖലയിലെ സഹകരണത്തിന് ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു.

"ഖത്തറിനെ മാത്രമല്ല , അറബ് ലോകത്തെയും, MENA മേഖലത്തെയും മുഴുവൻ ഫിഫ ലോകകപ്പിൽ പങ്കാളികളാക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” അദ്ദേഹം പറഞ്ഞു.

മൊറോക്കൻ പങ്കാളികളുമായി അടുത്ത സഹകരണത്തിലൂടെ 2030 ടൂർണമെന്റ് വിജയകരമാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam