ഖത്തറിലെ ഫാഷനും ട്രെൻസിനും പുതിയ ലോകം തീർത്തുകൊണ്ട്, ഹാർപ്പർസ് ബസാർ ഖത്തറിന്റെ നേതൃത്വത്തിൽ, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'ഫ്രണ്ട് റോ ലൈവ്' പരിപാടിക്ക് ദോഹ ഫെസ്റ്റിവൽ സിറ്റി വേദിയാകും. നവംബർ 21 മുതൽ 23 വരെ നടക്കുന്ന ഈ പരിപാടിയിൽ മാസ്റ്റർക്ലാസുകൾ, റൺവേ ഷോകൾ, ഇൻസൈറ്റ് ഡിസ്കഷനുകൾ എന്നിവയും പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകളുടെയും കളക്ഷനുകളുടെ പ്രദർശനവും ഉൾപ്പെടും.
ആദ്യ ദിനം
പരിപാടിയുടെ ആദ്യ ദിവസം M7-യുടെ ഡയറക്ടർ മഹ അൽ സുലൈതിയുടെ നേതൃത്വത്തിൽ 'ഫാഷനിങ് ദ ഫ്യൂച്ചർ' സെഷൻ നടക്കും, ഖത്തറിലെ ക്രിയേറ്റീവ് വ്യവസായങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചയായിരിക്കും ഇത്. തുടർന്ന് അവ, ഹെറ, ലിസ്റ്റ് റോമ, ഔറ, ആൽമ നോവ, ലൂയിസ സ്പാനിയോളി എന്നീ ബ്രാൻഡുകളുടെ റൺവേ ഷോയും നടക്കും. ഡിസൈനർ ഗിൽസ് മൻജുലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി സൗഹൃദ പ്രദർശനവും റൺവേ ഷോയും ചടങ്ങിന്റെ ഭാഗമായി അവതരിപ്പിക്കും.
രണ്ടാം ദിവസം
സസ്റ്റെയ്നബിൾ ഫാഷൻ: ഇൻ കോൺവേഴ്സേഷൻ എന്ന വിഷയത്തിൽ ഗിൽസ് മൻജുലക്ഷ്മി, സൊനാലി റമൻ, മാഷാൽ അൽനായ്മി എന്നിവർ പങ്കെടുക്കും. ക്രീഡ് ബ്രാൻഡിന്റെ ഒരു മാസ്റ്റർക്ലാസും, MAC-യുടെ സീനിയർ ആർട്ടിസ്റ്റ് മറിയം ഖൈറല്ലയുടെ നേതൃത്വത്തിലുള്ള മാസ്റ്റർക്ലാസ്സുകളും രണ്ടാം ദിവസത്തെ പ്രധാന ആകർഷണങ്ങളാണ്.
അവസാന ദിവസം
ജവാഹർ അൽ ഫർദാൻ, ഹനീൻ അൽ സൈഫി, മോണ കട്ടാൻ, ലിയോനി ഹാൻ എന്നിവരുമായി സഹകരിച്ച് ഫാഷൻ-ബ്യൂട്ടി സെഷനുകൾ നടക്കും.
ഹാർവി നിക്കൽസ് ദോഹ കാറ്റ്വേ ഷോയും മറ്റ് ആകർഷകമായ ഒരു പരിപാടിയാണ്.