ഇക്കണോമി, ബിസിനസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്കായി ഖത്തർ എയർവേയ്സ് പ്രത്യേക യാത്രാ ഓഫർ പ്രഖ്യാപിച്ചു. ദോഹയിൽ നിന്നും പുറപ്പെടുന്ന റിട്ടേൺ ഫ്ലൈറ്റ് യാത്രക്കാർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുന്നത്. സെപ്റ്റംബർ 17, 2026 വരെയാണ് ഈ ഓഫർ പ്രകാരം ബുക്കിംഗ് നടത്താനുള്ള കാലാവതിയുള്ളത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ഇളവുകളും ഉറപ്പാക്കുന്നതാണ് ഖത്തർ എയർവേയ്സിന്റെ ഈ പുതിയ പ്രഖ്യാപനം.
എന്നാൽ ഈ പ്രത്യേക ഓഫറിൽ ചില വിമാന സർവീസുകൾക്ക് ഒഴിവാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് എയർലൈൻസ് സർവീസ് നടത്തുന്ന ബെയ്റൂത്തിലേക്കുള്ള ഫ്ലൈറ്റുകളും, റോയൽ ജോർദാനിയൻ സർവീസ് നടത്തുന്ന അമ്മാനിലേക്കുള്ള ഫ്ലൈറ്റുകളും ഈ ഓഫറിന്റെ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്ന് ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് വ്യക്തമാക്കി.