പ്രൊമോഷണൽ സന്ദേശങ്ങൾ ഒഴിവാക്കുന്നതിനുള്ള തങ്ങളുടെ അവകാശത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) 2026 ഓഗസ്റ്റ് 24-ന് ഒരു അറിയിപ്പ് പുറത്തിറക്കി. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നത് നിർത്താൻ ആഗ്രഹിക്കുന്നവർക്ക് സ്വീകരിക്കാവുന്ന നടപടികളും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ പടിയായി, പ്രൊമോഷണൽ സന്ദേശങ്ങൾ ലഭിക്കാൻ നിങ്ങൾ മുൻപ് സമ്മതം (consent) നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. രണ്ടാമതായി, ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് നിർത്താനായി അവ അയക്കുന്നവരെ നേരിട്ട് ബന്ധപ്പെട്ട് ആവശ്യപ്പെടുക.
സ്ഥാപനങ്ങളെ ഇപ്രകാരം ബന്ധപ്പെട്ടിട്ടും അവരുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിക്കാതിരിക്കുകയോ സന്ദേശങ്ങൾ തുടർന്നും ലഭിക്കുകയോ ചെയ്താൽ പൊതുജനങ്ങൾക്ക് പരാതി നൽകാൻ സാധിക്കും. നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ 'പേഴ്സണൽ ഡാറ്റാ പ്രൈവസി പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻ്റിലാണ്' (PDPPD) ഇതിനായുള്ള പരാതികൾ സമർപ്പിക്കേണ്ടത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ പരാതി ഫോം (Complaints Form) പൂർണ്ണമായി പൂരിപ്പിച്ച് privacy@ncsa.gov.qa എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്. privacy@ncsa.gov.qa.