ബു സിദ്രയിലേക്കും മെട്രോലിങ്ക് സേവനം വ്യാപിപ്പിക്കും !

ദോഹ മെട്രോ ബു സിദ്രയിലെ ചില പ്രദേശങ്ങളിലേക്കും മെട്രോലിങ്ക് സേവനം വ്യാപിപ്പിക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു

നവംബർ 10, 2024 മുതൽ, സ്പോർട്സ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് എം317 റൂട്ടിൽ ബു സിദ്രയുടെ വിവിധ പ്രദേശങ്ങളിലേക്ക് മെട്രോലിങ്ക് സർവീസ് ഉണ്ടാകുമെന്ന് ദോഹ മെട്രോ സാമൂഹ്യ മാധ്യമങ്ങളിൽ അറിയിച്ചു.

മെട്രോലിങ്ക് കവർ ചെയ്യുന്ന സ്ഥലങ്ങളിൽ അൽ ഫർദാൻ ഗാർഡൻസ് റെസിഡൻഷ്യൽ കോംപ്ലെക്സുകൾ, അൽ മീറ അബു സിദ്ര, അബു സിദ്ര കോംപ്ലെക്‌സ്, അബു സിദ്ര മാൾ എന്നിവ ഉൾപ്പെടുന്നു.

Share:

Recent Posts

Malayalam