ഖത്തർ എയർവേസ് ബഹ്റൈൻ, കുവൈറ്റ്, എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

ബഹ്റൈൻ, കുവൈറ്റ്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. 2026 ജൂലൈ 22-ന് പുറത്തിറക്കിയ ട്രാവൽ അലർട്ടിലൂടെയാണ് ഈ വിവരം ഔദ്യോഗികമായി വ്യക്തമാക്കിയത്. പുതിയ അറിയിപ്പ് പ്രകാരം ബഹ്റൈനിലേക്കും എർബിലിലേക്കുമുള്ള വിമാന സർവീസുകൾ 2026 ജൂലൈ 25 വരെയാണ് നിർത്തിവച്ചിരിക്കുന്നത്. അതേസമയം, കുവൈറ്റിലേക്കുള്ള സർവീസുകൾ 2026 ജൂലൈ 31 വരെ ഉണ്ടായിരിക്കുന്നതല്ല.

വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി യാത്രക്കാർ എയർലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റായ qatarairways.com സന്ദർശിക്കണമെന്ന് ഖത്തർ എയർവേസ് അഭ്യർത്ഥിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ തങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഈ വെബ്സൈറ്റ് വഴി കൃത്യമായി പരിശോധിക്കേണ്ടതാണ്.

Share:

Recent Posts

Malayalam