ഇന്നലെ (നവംബർ 6) മുതൽ ഖത്തർ ബോട്ട് ഷോ ആരംഭിച്ചു. പഴയ ദോഹ തുറമുഖത്തെ ചുറ്റിപ്പറ്റിയുള്ള ആവേശകരമായ വിനോദ, സാംസ്കാരിക, ജലകായിക മാമാങ്കത്തിൽ സ്റ്റാൻഡ്-അപ്പ് പാഡിൽ ഷോ, ജെറ്റ് സ്കീ ഷോ, ഡ്രാഗൺ ബോട്ട് ഷോ, സ്‌കൈഡൈവിംഗ് ഷോ എന്നിവ ഉൾപ്പെടെ വിവിധ ആകർഷക പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ലൈവ് സംഗീത പരിപാടികളും, കാർണിവൽ ഗെയിമുകളും, സൈനിക ബാൻഡ് സംഗീതവും ഇതിന്റെ ഭാഗമാകും. അതോടൊപ്പമുള്ള പടക്കങ്ങളും ഡാൻസിംഗ് ഫൗണ്ടെയ്നുകളും പരിപാടികൾക്ക് മാറ്റ് കൂട്ടും.
2024-ലെ ഖത്തർ ബോട്ട് ഷോയിലുള്‍പ്പടെ നിരവധി പ്രദർശനങ്ങൾ മിനി ഡിസ്ട്രിക്ടിലെ വിവിധ വേദികളിൽ നടക്കും. പ്രദർശനങ്ങളിലൊന്നായ "ക്രാഫ്റ്റ്സ്മാൻ ഷോക്കേസും" മറ്റ് ഷോകളുടെ തീയതികളും സമയങ്ങളും ചുവടെ നൽകിയിരിക്കുന്നു:
പ്രദർശനങ്ങൾ:
ക്രാഫ്റ്റ്സ്മാൻ ഷോക്കേസ്
തീയതി: നവംബർ 6-9; സമയം: വൈകിട്ട് 5 മുതൽ രാത്രി 10 വരെ
ട്രഡീഷണൽ മാരിടൈം ബാൻഡ്
തീയതി: നവംബർ 6-9; മഗ്രിബ് നിസ്കാരത്തിനുശേഷം രാത്രി 10 വരെ
ഹോഴ്സ് പരേഡ്
തീയതി: നവംബർ 6-9; സമയം: വൈകിട്ട് 4, 5, 6 മണിക്ക്
മിലിറ്ററി ബാൻഡ് പരേഡ്
തീയതി: നവംബർ 6-9; സമയം: വൈകിട്ട് 4:30 മുതൽ
കായാക് ഫിഷിംഗ് മത്സരം
തീയതി: നവംബർ 8-9; സമയം: 2:30 മുതൽ 6 വരെ
ട്രഡീഷണൽ പേൾ ഡൈവിങ് കോംപെറ്റീഷൻ
തീയതി: നവംബർ 9; സമയം: 3 മണി മുതൽ 6 വരെ
Tickets for the four-day event are selling out quickly. A one-day ticket is priced at QR 35, while the four-day pass costs QR 100.