മാധ്യമസ്വാതന്ത്ര്യത്തിൽ ഗൾഫിൽ ഒന്നാം സ്ഥാനം ഖത്തറിന്

ലോകമെമ്പാടും മാധ്യമസ്വാതന്ത്ര്യം ആശങ്കാജനകമായ രീതിയിൽ തകർച്ച നേരിടുന്നുവെന്ന് 'റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ' (RSF) 2026-ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അറബ് രാജ്യങ്ങളിൽ ഖത്തറും മൗറിറ്റാനിയയുമാണ് പട്ടികയിൽ ഒന്നാമതെത്തിയത്. ഖത്തർ പ്രസ് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഖത്തർ ലോകതലത്തിൽ 75-ാം സ്ഥാനത്തേക്ക് ഉയരുകയും ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. 2022-ലെ ലോകകപ്പിനോടനുബന്ധിച്ച് നടപ്പിലാക്കിയ നിയമപരിഷ്കാരങ്ങളാണ് ഖത്തറിന് നേട്ടമായത്.

അതേസമയം, ഭരണമാറ്റത്തെത്തുടർന്ന് സിറിയ തങ്ങളുടെ റാങ്കിംഗിൽ വൻ മുന്നേറ്റം നടത്തിയപ്പോൾ, ഗാസയിലെ മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ കാരണം ഇസ്രായേലിന്റെ സ്ഥാനം വലിയ തോതിൽ താഴോട്ടുപോയി. അമേരിക്കയും പട്ടികയിൽ പിന്നോട്ട് പോയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ മാധ്യമവിരുദ്ധ നയങ്ങളും ബജറ്റ് വെട്ടിക്കുറയ്ക്കലുമാണ് ഇതിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇറാനും എറിത്രിയയും പട്ടികയിൽ ഏറ്റവും പിന്നിലാണ്.

Share:

Recent Posts

Malayalam