അറ്റകുറ്റപ്പണികൾക്കായി ഗറാഫ അൽ റയ്യാൻ ഇന്റർചേഞ്ച് തുരങ്കം എട്ട് മണിക്കൂർ നേരത്തേക്ക് പൂർണ്ണമായും അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പായ 'അഷ്ഗൽ' (Ashghal) അറിയിച്ചു. ദോഹയിലേക്കുള്ള ദിശയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് 2026 ഏപ്രിൽ 24, വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെയായിരിക്കും തുരങ്കം അടച്ചിടുക. ഈ സമയത്ത് ഗറാഫ അൽ റയ്യാൻ ഭാഗത്ത് നിന്നും ദോഹയിലേക്ക് പോകേണ്ട യാത്രക്കാർ ബദൽ മാർഗ്ഗമായി ഗറാഫ അൽ റയ്യാൻ ഇന്റർചേഞ്ച് സിഗ്നലുകൾ വഴി യാത്ര ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.