ഖത്തർ വേദിയാകുന്ന നാലാമത് ജിസിസി ഗെയിംസ് മെയ് 11 മുതൽ

ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മികച്ച കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന നാലാമത് ജിസിസി ഗെയിംസിന് (GCC Games) ഖത്തർ വേദിയാകുന്നു. 2026 മെയ് 11 മുതൽ 22 വരെയാണ് ഈ കായിക മാമാങ്കം നടക്കുക. ഖത്തറിലെ വിവിധ ഭാഗങ്ങളിലായുള്ള 10 പ്രമുഖ വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ആകെ 19 കായിക ഇനങ്ങളിലായാണ് താരങ്ങൾ മാറ്റുരയ്ക്കുന്നത്. ഹാൻഡ്‌ബോൾ, ടേബിൾ ടെന്നീസ്, അത്‌ലറ്റിക്‌സ്, സ്ക്വാഷ്, പാഡൽ, ഫെൻസിംഗ്, ബോക്സിംഗ്, തായ്‌ക്വാൻഡോ, കരാട്ടെ, നീന്തൽ, ബില്യാർഡ്സ് ആൻഡ് സ്നൂക്കർ, ബാസ്കറ്റ്ബോൾ (5x5, 3x3), ഷൂട്ടിംഗ്, അമ്പെയ്ത്ത്, വോളിബോൾ, കുതിരസവാരി, ബൗളിംഗ് എന്നീ ഇനങ്ങളാണ് മേളയിലുള്ളത്.

ആസ്പയർ ഡോം, ഖത്തർ സ്പോർട്സ് ക്ലബ്, ഖലീഫ ഇന്റർനാഷണൽ ടെന്നീസ്-സ്ക്വാഷ് ആൻഡ് ബാഡ്മിന്റൺ കോംപ്ലക്സ്, ലുസൈൽ ഷൂട്ടിംഗ് റേഞ്ച്, അൽ ഗരാഫ സ്പോർട്സ് ക്ലബ് തുടങ്ങി രാജ്യത്തെ ഏറ്റവും മികച്ച 10 കായിക കേന്ദ്രങ്ങളിലായാണ് ഈ വർഷത്തെ മത്സരങ്ങൾ നടക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള കായിക പ്രതിഭകൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള വലിയൊരു വേദിയായിരിക്കും ഇത്.

Share:

Recent Posts

Malayalam