മിനാ പാർക്കിൽ 3 മാസത്തെ സൗജന്യ റണ്ണിംഗ് പ്രോഗ്രാമുമായി ഫിറ്റ് ഐലൻഡ് ഖത്തർ

ആരോഗ്യ സംരക്ഷണത്തിനും ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഫിറ്റ് ഐലൻഡ് ഖത്തറിന്റെ (Fit Island Qatar) നേതൃത്വത്തിൽ 3 മാസം നീളുന്ന സൗജന്യ റണ്ണിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 7 മുതൽ ജൂൺ 30 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ പ്രോഗ്രാം നടക്കുന്നത്. വൈകുന്നേരം 5:30 മുതൽ 8:00 മണി വരെ മിനാ പാർക്കിലാണ് (ടെർമിനലിന് പിന്നിൽ) പരിപാടി ഒരുക്കിയിട്ടുള്ളത്.

സ്ഥിരത നിലനിർത്തുക, ഓട്ടത്തിന്റെ വേഗത മെച്ചപ്പെടുത്തുക, വ്യക്തിഗത ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവയാണ് ഈ പ്രോഗ്രാമിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഈ പ്രോഗ്രാമിലേക്ക് പൂർണ്ണമായും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ ലഭ്യമായ 'ഫിറ്റ് ഐലൻഡ്' (Fit Island) ആപ്പ് വഴിയോ, അല്ലെങ്കിൽ +974 5100 0570 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

Share:

Recent Posts

Malayalam