അൽ വാബ് (Al Waab) പ്രദേശത്തുള്ളവർക്കായി പുതിയ മെട്രോലിങ്ക് ബസ് റൂട്ട് പ്രഖ്യാപിച്ച് ദോഹ മെട്രോ. M305 എന്ന നമ്പറിലുള്ള പുതിയ റൂട്ട് 2026 ഏപ്രിൽ 5 മുതൽ സർവീസ് ആരംഭിക്കും. അൽ വാബ് നിവാസികൾക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും മെട്രോ സ്റ്റേഷനിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഈ പുതിയ സേവനം സഹായിക്കും. അൽ വാബ് ക്യു.എൽ.എം (Al Waab QLM) മെട്രോ സ്റ്റേഷനിലെ എക്സിറ്റ് 1-ൽ നിന്നാണ് M305 സർവീസ് ആരംഭിക്കുന്നത്. ഈ റൂട്ട് പ്രധാനമായും ഉം അൽ സെനീം (Umm Al Seneem) പ്രദേശത്തെയാണ് ബന്ധിപ്പിക്കുന്നത്.
പുതിയ മെട്രോലിങ്ക് സൗകര്യം താഴെ പറയുന്ന ഇടങ്ങളിലൂടെ കടന്നുപോകുന്നു:
- വെസ്റ്റ് വാക്ക്
- ഖത്തർ ടർക്കിഷ് സ്കൂൾ (Qatar Turkish School)
- അൽ സലാം മെഡിക്കൽ സെന്റർ, ഐൻ ഖാലിദ് (Al Salam Medical Center, Ain Khalid)
- 01 മാൾ മെഗാ മാർട്ട് (01 Mall Mega Mart)
- ഉം അൽ സെനീം പാർക്ക് (Umm Al Seneem Park)
യാത്രക്കാർക്ക് മെട്രോലിങ്ക് ബസുകളുടെ തത്സമയ വിവരങ്ങൾക്കും സമയക്രമത്തിനുമായി Karwa Journey Planner ആപ്പ് ഉപയോഗിക്കാവുന്നതാണ്. ദോഹയിലെ പൊതുഗതാഗത ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ റൂട്ട് നടപ്പിലാക്കുന്നത്.