ഖത്തറിൽ മാർച്ച് 23-ന് പെയ്ത മഴയുടെ കണക്കുകൾ ഖത്തർ കാലാവസ്ഥാ വകുപ്പ് (Qatar Meteorology Department) പുറത്തുവിട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ വക്രയിലാണ്. 50 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. തലസ്ഥാനമായ ദോഹയിൽ 18.5 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ, ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് ലുസൈലിലാണ് (4.7 മില്ലിമീറ്റർ).
മറ്റ് പ്രധാന പ്രദേശങ്ങളായ ഐൻ സ്നാനിൽ 15.4 മില്ലിമീറ്ററും റാസ് ലഫാനിൽ 14.9 മില്ലിമീറ്ററും മഴ ലഭിച്ചു. ഇംഗൈറ്റ്നയിൽ 12.1 മില്ലിമീറ്റർ മഴയാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്. മോശം കാലാവസ്ഥയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.