ഖത്തറിലെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മാർച്ച് 1 ഞായറാഴ്ച (March 1, 2026) അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിച്ചു. 2025-ലെ അമീരി ഉത്തരവ് നമ്പർ 57-ലെ ആർട്ടിക്കിൾ 4, ക്ലോസ് 4 പ്രകാരമാണ് ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ അമീരി ഉത്തരവ് അനുസരിച്ച്, എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച ഖത്തറിലെ ഔദ്യോഗിക ബാങ്ക് അവധിയായിരിക്കും. ഞായറാഴ്ചത്തെ അവധിക്ക് ശേഷം മാർച്ച് 2 തിങ്കളാഴ്ച മുതൽ രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പതിവ് പോലെ തുറന്നു പ്രവർത്തിക്കുന്നതാണെന്നും സെൻട്രൽ ബാങ്ക് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.