കാത്തിരിപ്പിനൊടുവിൽ ഖത്തറിൽ വിശുദ്ധ റമദാൻ മാസപ്പിറവി ദൃശ്യമായി. ഇതോടെ നാളെ (ഫെബ്രുവരി 18, ബുധൻ) റമദാൻ ഒന്നായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ചേർന്ന മാസപ്പിറവി നിർണ്ണയ സമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്നു രാത്രി മുതൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരം ആരംഭിക്കും. വിശ്വാസികൾക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി റമദാൻ ആശംസകൾ നേർന്നു. ഓഫീസ്, സ്കൂൾ സമയക്രമങ്ങളിൽ നാളെ മുതൽ മാറ്റമുണ്ടാകും.