അറ്റകുറ്റപ്പണികളുടെ ഭാഗമായി അൽ വക്ര ഇന്റർസെക്ഷനിൽ (Al Wakra Intersection) രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ (Ashghal) അറിയിച്ചു. ഫെബ്രുവരി 12, 13 (വ്യാഴം, വെള്ളി) തീയതികളിൽ അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് ഇന്റർസെക്ഷൻ അടച്ചിടുക.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഈ സമയത്ത് ഇന്റർസെക്ഷൻ അടച്ചിടുമെങ്കിലും വലത്തോട്ടുള്ള ടേണുകൾ (Right-turn lanes) വഴിയുള്ള ഗതാഗതം തടസ്സപ്പെടില്ല. ദോഹ, അൽ വക്ര, റാസ് അബു ഫോണ്ടാസ് സ്ട്രീറ്റ്, ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ലക്ഷ്യസ്ഥാനത്തെത്താൻ വലത്തോട്ടുള്ള ഫ്രീ ടേണുകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.