ഖത്തറിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 18-ന് ആരംഭിക്കാൻ സാധ്യത

ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷത്തെ (ഹിജ്റ 1447) റമദാൻ വ്രതാരംഭം 2026 ഫെബ്രുവരി 18 ബുധനാഴ്ച ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (QCH) അറിയിച്ചു. എന്നിരുന്നാലും, മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച് ഔഖാഫ് മന്ത്രാലയത്തിലെ മാസപ്പിറവി നിരീക്ഷണ സമിതിയാണ് (Crescent Sighting Committee) റമദാൻ ആരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്ന് അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 17 ചൊവ്വാഴ്ച, ദോഹ സമയം ഉച്ചയ്ക്ക് 3:02-ന് (ജി.എം.ടി 12:02) ചന്ദ്രക്കല ജനിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരി പറഞ്ഞു. അന്നേദിവസം സൂര്യാസ്തമയത്തിന് ശേഷം ഒരു മിനിറ്റ് കൂടി ചന്ദ്രൻ ആകാശത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share:

Recent Posts

Malayalam