റമദാൻ മാസത്തിന്റെ പുണ്യവും ആവേശവും പങ്കുവെക്കാൻ ഖത്തറിലെ പ്രസിദ്ധമായ ദി പേൾ (The Pearl), ഗെവാൻ (Gewan) ദ്വീപുകൾ ഒരുങ്ങുന്നു. നാലാമത് പേൾ റമദാൻ ബസാർ ഫെബ്രുവരി 17 മുതൽ 19 വരെ സന്ദർശകർക്കായി തുറന്നുകൊടുക്കും.
പ്രധാന വിവരങ്ങൾ:പ്രധാന വിവരങ്ങൾ:
- തിയതി: 2026 ഫെബ്രുവരി 17 മുതൽ 19 വരെ.
- സമയം: രാത്രി 08:00 മുതൽ 11:00 വരെ.
- സ്ഥലം: ദി പേൾ, ഗെവാൻ ദ്വീപുകൾ പരിസരം. .
- പ്രവേശനം: സൗജന്യം
കുടുംബങ്ങൾക്കും സന്ദർശകർക്കും മനോഹരമായ ഒരു റമദാൻ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഈ ബസാറിൽ വൈവിധ്യമാർന്ന ഭക്ഷണശാലകളും വ്യത്യസ്തമായ ഷോപ്പിംഗ് സ്റ്റാളുകളും ഉണ്ടായിരിക്കും. കൂടാതെ, കുട്ടികൾക്കായി റമദാൻ പകുതിയിൽ നടക്കാറുള്ള പരമ്പരാഗതമായ ഗരാംഗാവോ (Garangao) ആഘോഷങ്ങളും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. നയനമനോഹരമായ ദ്വീപുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ മേളയിലേക്ക് സന്ദർശകർക്ക് സൗജന്യമായി പ്രവേശിക്കാം