ലുസൈൽ റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ലുസൈൽ റോഡിലെ അൽ പേൾ ഇന്റർചേഞ്ച് അണ്ടർപാസ്സിൽ (Al Pearl Interchange Underpass) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്‌ഗാൽ) അറിയിച്ചു. വെസ്റ്റ് ബേ ഭാഗത്തേക്കുള്ള പാതയിലെ വലതുവശത്തെ വരിയിലാണ് (Right Lane) അറ്റകുറ്റപ്പണികൾക്കായി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഫെബ്രുവരി 1 ഞായറാഴ്ച പുലർച്ചെ 2:00 മണി മുതൽ ഫെബ്രുവരി 2 തിങ്കളാഴ്ച പുലർച്ചെ 2:00 മണി വരെയാണ് നിയന്ത്രണം. ഏകദേശം 24 മണിക്കൂർ നേരത്തേക്ക് ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ടാകും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റോഡിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ചിഹ്നങ്ങൾ കൃത്യമായി പാലിക്കണമെന്നും അഷ്‌ഗാൽ നിർദ്ദേശിച്ചു. ഞായറാഴ്ച പ്രവൃത്തിദിവസം ആയതിനാൽ വെസ്റ്റ് ബേ ഭാഗത്തേക്ക് പോകുന്നവർ തിരക്ക് ഒഴിവാക്കാൻ യാത്ര നേരത്തെ പ്ലാൻ ചെയ്യണമെന്ന അധികൃതർ പറഞ്ഞു.

Share:

Recent Posts

Malayalam