2025-2030 വർഷത്തേക്കുള്ള ദേശീയ സൈബർസുരക്ഷാ നയത്തിന്റെ ലക്ഷ്യം കൈവരിക്കാനൊരുങ്ങി ഖത്തർ !

സൈബർസുരക്ഷാ രംഗത്തുണ്ടാകുന്ന തുടർച്ചയായ മാറ്റങ്ങളെ നേരിടുന്നതിൽ സജീവമായി പങ്കാളിയാകാനും ഒരു സുരക്ഷിത ഡിജിറ്റൽ സാഹചര്യം ഒരുക്കാനുമായി രാജ്യാന്തര സഹകരണം വർദ്ധിപ്പിക്കാനും കൂടുതൽ ശ്രദ്ധ ചെലുത്തി ഖത്തർ.

2024 ലെ ഗ്ലോബൽ സൈബർസുരക്ഷാ ഇൻഡക്സ് (GCI) റാങ്കിംഗിൽ മുൻപന്തിയിലാണ് ഖത്തർ സ്ഥാനം പിടിച്ചത്. സൈബർസുരക്ഷയുടെ രംഗത്ത് രാജ്യാന്തര തലത്തിൽ മാതൃക ആയി ക്ലാസിഫൈ ചെയ്യപ്പെട്ടതും ജി.സി.സിയിൽ വലിയ നേട്ടമായി കരുതുന്നു.

2024-2030 വർഷത്തേക്കുള്ള ദേശീയ സൈബർസുരക്ഷാ നയത്തിന്റെ ലക്ഷ്യം, നിലവിലുള്ള ടെക്നോളജികൾ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിവുള്ള രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റുന്നതിൽ നിർണ്ണായക പങ്കു വഹിക്കുക എന്നതാണ്.

ദേശീയ സൈബർസുരക്ഷാ ഏജൻസിയിൽ നിന്നുള്ള അലിയ അൽ കുവാരി ‘സിക്യൂർ യുവർ ഡാറ്റ’ എന്ന പോഡ്‌കാസ്റ്റിലൂടെ സൈബർ ഭീഷണികളിൽ നിന്നും സംരക്ഷിക്കാനുള്ള ചില മാർഗങ്ങൾ പങ്കുവച്ചു, അതിൽ സൈബർസുരക്ഷയുടെ സ്വാധീനങ്ങളെപ്പറ്റി ആഴത്തിൽ അവർ സംസാരിച്ചു. സൈബർസുരക്ഷ എല്ലാ ഇലക്ട്രോണിക് സിസ്റ്റങ്ങളിലേക്കും വ്യാപിച്ചു നിൽക്കുന്നു എന്നും സൈബർസുരക്ഷ എല്ലാവരെയും ബാധിക്കുന്നു എന്നും അവർ ഊന്നിപ്പറഞ്ഞു.

സിസ്റ്റങ്ങൾ, നെറ്റ്വർക്കുകൾ, സോഫ്റ്റ്വെയർ, ഉപകരണങ്ങൾ, ഡാറ്റ എന്നിവയെ സൈബർ ആക്രമണങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്യപ്പെട്ട സമഗ്രമായ ഒരു സംവിധാനമാണ് സൈബർ സെക്യൂരിറ്റി. വിവരങ്ങൾ സുരക്ഷിതവും സ്വകാര്യമായതുമായ രീതിയിൽ ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം എന്നും അൽ കുവാരി പറഞ്ഞു.

Share:

Recent Posts

Malayalam