അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷന്റെ കീഴിലുള്ള ടൂർണമെന്റിന്റെ ആദ്യ പതിപ്പായ AGCFF U-23 ഗൾഫ് കപ്പ് 2025 ന് ഡിസംബർ 4 മുതൽ 16 വരെ ഖത്തർ ആതിഥേയത്വം വഹിക്കും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകൾ മത്സരിക്കും, ആതിഥേയരായ ഖത്തർ സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ് എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് എയിലാണ്, അതേസമയം ഇറാഖ് യുഎഇ, ഒമാൻ, യെമൻ ഇനീ ടീമുകൾ ഗ്രൂപ്പ് ബിയിലാണ്.
2025 ലെ ഫിഫ U-17 ലോകകപ്പിന് ആതിഥേയത്വം വഹിച്ച ആസ്പയർ സോണിൽ ആകെ 14 ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾ നടക്കും. ഈ മത്സരങ്ങളിൽ ആരാധകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ഡിസംബർ 4 ന് ഇറാഖും യെമനും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്, തുടർന്ന് ഡിസംബർ 5 ന് കുവൈത്തിനെതിരായ ഖത്തറിന്റെ ഉദ്ഘാടന മത്സരം നടക്കും. ഡിസംബർ 16 ന് സ്റ്റേഡിയം 974 ൽ ഫൈനൽ നടക്കും, ടിക്കറ്റുകൾ ഉടൻ പുറത്തിറങ്ങും.